Tuesday, June 25, 2024

HomeWorldEuropeഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

spot_img
spot_img

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍ കണ്ടതായി മുംബൈ സ്വദേശിനി. മലാഡ് സ്വദേശിയാണ് ഈ ഞെട്ടിപ്പിക്കുന്ന അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഒര്‍ലേം ബ്രണ്ടന്‍ സെറാവോ എന്ന 27കാരിയായ ഡോക്ടര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.

ഐസ്‌ക്രീം പകുതിയോളം കഴിച്ചപ്പോഴാണ് എന്തോ അസ്വാഭാവികത തോന്നിയതെന്ന് സെറാവോ പറഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഐസ്‌ക്രീം കോണിനുള്ളില്‍ ഒരു കൈവിരല്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു.ഉടന്‍ തന്നെ ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് കൈവിരലാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് കൈവിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഐസ്‌ക്രീം ഉണ്ടാക്കിയ സ്ഥലത്ത് തെരച്ചില്‍ നടത്തുമെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. സംഭവം വളരെ ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments