ബാങ്കോക്ക്: തായ്ലാന്ഡിലും ഇനി സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത. ഇത് സംബന്ധിച്ച് ബില്ല് ഇന്ന് തായ്ലാന്ഡ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാസായത്. സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ നാലു പേര് എതിര്‍ത്തു. 18 പേര് വിട്ടുനിന്നു. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്കുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യവുമാകും തായ്ലന്ഡ്.
തായ്വാനും നേപ്പാളിനും ശേഷം സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്ലന്ഡ് മാറും. ഇനി ബില്ലിന് തായ്ലാന്ഡ് രാജാവിന്റെ അംഗീകാരം ലഭിക്കണം. അതിന് ശേഷം ബില്‍ നിയമമായി മാറും. നിയമപരവും സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായി എല്ലാ കാര്യത്തിലും പങ്കാളികള്‍ക്ക് തുല്യ അവകാശമാണ് ബില്ലില്‍ പറയുന്നത്. പുരുഷന്മാര് , സ്ത്രീകള്‍ എന്നീ വാക്കുകള്‍ വ്യക്തികള്‍ എന്നും ഭര്‍ത്താവ്, ഭാര്യ എന്നീ വാക്കുകള്‍ വിവാഹ പങ്കാളികള്‍ എന്നിങ്ങനെ മാറ്റാനും ബില്ലില്‍ പറയുന്നുണ്ട്.