ടെല്‍ അവീവ് :ഹിസ്ബുള്ളയുടെ ആക്രമണണത്തത്തിന്റെ പശ്്ചാത്തലത്തില്‍ ലബനോനില്‍ ശക്തമായ തിരിച്ചടി നല്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു. ഹിസ്ബുള്ളയെ തുരത്താനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ ബിവസം ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ്പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇസ്രായേല്‍ അധികൃതര്‍ രംഗത്തെത്തിയത്. സൈനിക, ജനവാസ മേഖലകള്‍, മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ട വിഡിയോ ദൃശ്യം ഇസ്രായേലിനുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.
ഹൈഫയിലെ തുറമുഖങ്ങളുടെ ദൃശ്യം ചിത്രീകരിച്ചതായി ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല വീമ്പ് പറയുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. സമ്പൂര്‍ണ യുദ്ധത്തില്‍ ഹിസ്ബുല്ല തകര്‍ക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.