Monday, December 23, 2024

HomeWorldഹിജാബ് ധരിക്കുന്നതിനും കുട്ടികൾ ഈദ് ആഘോഷിക്കുന്നതിനും വിലക്കേർപ്പെടുത്തി താജിക്കിസ്ഥാൻ

ഹിജാബ് ധരിക്കുന്നതിനും കുട്ടികൾ ഈദ് ആഘോഷിക്കുന്നതിനും വിലക്കേർപ്പെടുത്തി താജിക്കിസ്ഥാൻ

spot_img
spot_img

ദുഷാൻബെ: ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി താജിക്കിസ്ഥാൻ. ജൂൺ 19ന് താജിക്കിസ്ഥാൻ പാർലമെൻ്റിൻ്റെ അപ്പർ ചേംബറാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റ് ഉപരിസഭയുടെ 18-ാം സമ്മേളനത്തിലാണ് ബിൽ പാസാക്കിയത്. ഹിജാബ് ധരിക്കുന്നതിനും ഈദ് ദിനത്തിലെ ആഘോഷങ്ങൾ വിലക്കുന്നതുമാണ് പാർലമെന്റ് പാസാക്കിയ ബില്ല്. കുട്ടികൾ പെരുന്നാൾ ആഘോഷിക്കുന്നതിലാണ് വിലക്കേർപ്പെടുത്തിയത്.

മെയ് എട്ടിന് രാജ്യത്തെ പാർലമെൻ്റിലെ ലോവർ ചേംബറാണ് ബില്ലിന് ആദ്യം അംഗീകാരം നൽകിയത്. മുസ്ലിങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്ലാണിത്. പുതിയ നിയമ ഭേദഗതികൾ അനുസരിച്ച്, നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്ന് താജിക്കിസ്ഥാൻ ഗവൺമെൻ്റ് അറിയിച്ചു. അന്യദേശങ്ങളിൽ നിന്ന് കുടിയേറി വന്ന വസ്ത്രധാരണ സംസ്കാരം രാജ്യത്ത് പൂർണമായും നിരോധിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

വർഷങ്ങളായി തുടരുന്ന അനൗദ്യോഗിക നിരോധനത്തിന് പിന്നാലെയാണ് താജിക്കിസ്ഥാനിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2007ൽ താജിക്കിസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികൾ ഇസ്‌ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനി സ്കേർട്ടുകളും ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് പിന്നീട് എല്ലാ പൊതുസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ ജനങ്ങൾ താജിക്കിസ്ഥാന്റെ ദേശീയ വസ്ത്രം ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സമീപ വർഷങ്ങളിൽ ഒരു ക്യാമ്പയ്ന് സർക്കാർ തുടക്കം കുറിച്ചിരുന്നു. താജിക് ദേശീയ വസ്ത്രം ധരിക്കാൻ നിർദേശിച്ച് കൊണ്ട് രാജ്യത്തെ സ്ത്രീകളുടെ ഫോണിലേക്ക് ക്യാമ്പയ്നിന്റെ ഭാഗമായി സന്ദേശവും സർക്കാർ അയച്ചിരുന്നു. 2018ൽ വസ്ത്രധാരണം സംബന്ധിച്ച് ഒരു ഗൈഡ്‌ബുക്കും സർക്കാർ പുറത്തിറക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments