വാഷിംഗ്ടണ്‍: ലോകത്ത് ഏറ്റവുംകൂടുതല്‍ വിദേശനിക്ഷേപമെത്തിയ രാജ്യം അമേരിക്ക. ആദ്യ അഞ്ചില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. യു.എന്‍. ട്രേഡ് ആന്‍ഡ് ഡിവലപ്മെന്റ് പ്രസിദ്ധീകരിച്ച വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് റിപ്പോര്‍ട്ടുപ്രകാരം കഴിഞ്ഞവര്‍ഷം 30.68 ബില്യണ്‍ ഡോളര്‍ നിക്ഷേപം യു.എ.ഇ.യിലെത്തി.
മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ചരേഖപ്പെടുത്തി. 2022-ല്‍ 22.7 ബില്യണ്‍ ഡോളറാണ് എത്തിയത്.
യു.എന്‍. റിപ്പോര്‍ട്ട് പ്രകാരം നിക്ഷേപ സൗഹൃദ നയങ്ങള്‍ ഉപയോഗിച്ച് രാജ്യം ബിസിനസ് വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. 2031-ല്‍ 150 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. 2051-ഓടെ ഒരു ട്രില്യണ്‍ ദിര്‍ഹത്തിലെത്താനും ലക്ഷ്യമിടുന്നുണ്ട്. കമ്പനികളുടെ 100 ശതമാനം വിദേശ ഉടമസ്ഥത, വിസ നിയന്ത്രണങ്ങള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ സര്‍ക്കാരിന്റെ പുതിയ സംരംഭങ്ങളെല്ലാം ആഗോള കമ്പനികളെ യു.എ.ഇ.യിലേക്ക് ആകര്‍ഷിക്കുകയും നിക്ഷേപമിറക്കാന്‍ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
കൂടാതെ രാജ്യത്തിന്റെ സമഗ്ര സാമ്പത്തികപങ്കാളിത്ത കരാറുകള്‍ ഉഭയകക്ഷിനിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് യു.എ.ഇ.യിലേത്.