Saturday, September 7, 2024

HomeWorldകെനിയയില്‍ നികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു, വെടിവെപ്പില്‍ 25 പേര്‍ മരിച്ചു

കെനിയയില്‍ നികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു, വെടിവെപ്പില്‍ 25 പേര്‍ മരിച്ചു

spot_img
spot_img

നൈറോബി: കെനിയയില്‍ നികുതി വര്‍ധനക്കെതിരായ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. വിവാദമായ നികുതി വര്‍ധന പിന്‍വലിക്കുമെന്ന ഉറപ്പില്‍നിന്ന് പ്രസിഡന്റ് വില്യം റൂട്ടോ പിന്മാറിയതിനെ തുടര്‍ന്നാണ് പ്രതിഷേധം വീണ്ടും ആരംഭിച്ചത്.

കഴിഞ്ഞദിവസം നടന്ന സമരം അക്രമാസക്തമായിരുന്നു. രാജ്യത്തെമ്പാടും നടന്ന വെടിവെപ്പില്‍ 25 പേരാണ് മരിച്ചത്. ഇതോടെ നികുതി വര്‍ധനക്കുള്ള ബില്‍ പിന്‍വലിക്കുമെന്ന് ബുധനാഴ്ച റൂട്ടോ അറിയിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച ഇതില്‍ നിന്ന് പ്രസിഡന്റ് പിന്മാറുകയായിരുന്നു. ഇതോടെ രാജ്യത്ത് വീണ്ടും പ്രതിഷേധം ശക്തമായി.

നൈറോബിയില്‍ രണ്ടു പൊലീസുകാര്‍ക്കും വെടിവെപ്പില്‍ നാല് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments