Sunday, September 8, 2024

HomeWorldഡച്ച്‌ പ്രധാനമന്ത്രി മാര്‍ക് റുട്ടെ രാജിവെച്ചു

ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക് റുട്ടെ രാജിവെച്ചു

spot_img
spot_img

ഹേഗ്: നെതര്‍ലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റുട്ടെ രാജിവെച്ചു. കുടിയേറ്റ നയത്തില്‍ നാല് സഖ്യകക്ഷികള്‍ ഭിന്നാഭിപ്രായം ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

ചര്‍ച്ചയില്‍ യോജിച്ച്‌ പോകാൻ സാധിക്കാത്തതിനാല്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വരെ നിലവിലുള്ള മന്ത്രിമാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന് റുട്ടെ അറിയിച്ചു.

‘കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് സഖ്യകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങുണ്ട് എന്ന കാര്യം രഹസ്യമല്ല. എന്നാല്‍, ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. ഇതോടെയാണ് രാജിയിലെത്തിയത്’- സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാര്‍ക് റുട്ടെ മാധ്യമങ്ങളോട് പറഞ്ഞു.

2010 മുതല്‍ പ്രധാനമന്ത്രിയാണ് മാര്‍ക് റുട്ടെ. സര്‍ക്കാരിന്റെ പതനത്തോടെ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. നവംബറോടെ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്.

18 മാസം മുമ്ബായിരുന്നു മാര്‍ക് റുട്ടെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 18 ദശലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് വേണ്ടി പുതിയ നയം രൂപീകരിക്കാനായിരുന്നു ശ്രമം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments