Sunday, September 8, 2024

HomeWorldനേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

spot_img
spot_img

കാഠ്മണ്ഡു : നേപ്പാളില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ 5 മരണം. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ മെക്സിക്കോ സ്വദേശികളാണ്.

ഇന്ന് രാവിലെ യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. യാത്രയാരംഭിച്ച്‌ പതിനഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടമായി. ലംജുര ഗ്രാമത്തില്‍ നിന്നാണ് തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അഞ്ച് പേരുടെ ശരീരം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരത്തില്‍ ഇടിച്ചതാണ് അപകടകാരണമന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ പേരുകള്‍ നേപ്പാള്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments