Sunday, September 8, 2024

HomeWorldപ്രധാനമന്ത്രി മോദി ഫ്രാന്‍സില്‍; ഊഷ്മള വരവേല്‍പ്പ്

പ്രധാനമന്ത്രി മോദി ഫ്രാന്‍സില്‍; ഊഷ്മള വരവേല്‍പ്പ്

spot_img
spot_img

പാരീസ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഊഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത്.

‘ഫ്രാൻസില്‍ എത്തി. സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഫ്രാൻസ് സഹകരണം വര്‍ധിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിലെ ഇന്ത്യൻ സമൂഹവുമായും ഇന്ന് ആശയവിനിമയും നടത്തും’, പാരീസിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പാരീസിലെത്തിയ പ്രധാനമന്ത്രിയെ ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിച്ച്‌ കൊണ്ടായിരുന്നു ഇന്ത്യൻ ജനത സ്വീകരിച്ചത്. മോദിയെ കണ്ടതോടെ വലിയ ആവേശമായിരുന്നു ആളുകള്‍ പ്രകടിപ്പിച്ചത്.

രാത്രി 11 മണിയോടെയാണ് ഫ്രാൻസിലെ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.

 നാളെ ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘവും ബാസ്റ്റില്‍ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ പരേഡില്‍ ഫ്ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.

വരും ദിവസങ്ങളില്‍ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോണ്‍ കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍, സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍, ദേശീയ അസംബ്ലി പ്രസിഡന്റ് യേല്‍ ബ്രൗണ്‍-പിവെറ്റ് എന്നിവരിമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments