Sunday, September 8, 2024

HomeWorldറഷ്യക്കെതിരായ കലാപശ്രമം : വാഗ്നര്‍ കൂലിപ്പട്ടാളം നിലവിലില്ലെന്ന് പുടിന്‍

റഷ്യക്കെതിരായ കലാപശ്രമം : വാഗ്നര്‍ കൂലിപ്പട്ടാളം നിലവിലില്ലെന്ന് പുടിന്‍

spot_img
spot_img

മോസ്‌കോ: വാഗ്നര്‍ കൂലിപ്പട്ടാളം നിലവിലില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ. നിയമ പിൻബലമില്ലാതെയാണ് വാഗ്നര്‍ സംഘം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സൈനിക സംഘടനകള്‍ സംബന്ധിച്ച്‌ നിയമങ്ങളൊന്നും നിലവിലില്ല. സ്വകാര്യ സൈനിക കരാറുകാരുടെ പ്രശ്നം സര്‍ക്കാറും പാര്‍ലമെന്റും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ബിസിനസ് ദിനപത്രമായ ‘കൊമ്മേഴ്‌സന്റി’നോടാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.

വാഗ്നര്‍ കൂലിപ്പടയാളികള്‍ക്ക് അതേ ഉദ്യോഗസ്ഥന്റെ കീഴില്‍ ഒറ്റ യൂനിറ്റായി തുടരാനുള്ള അവസരം വാഗ്ദാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മാസം വാഗ്നര്‍ സംഘം അട്ടിമറിനീക്കം ഇടക്ക് നിര്‍ത്തിവെച്ചതിന് അഞ്ചു ദിവസത്തിനുശേഷം അവരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് വാഗ്ദാനം മുന്നോട്ടുവെച്ചത്.

ജൂണ്‍ 29ന് ഗ്രൂപ്പിന്റെ ചീഫ് യെവ്ജെനി പ്രിഗോഷിൻ ഉള്‍പ്പെടെ 35 വാഗ്നര്‍ കമാൻഡര്‍മാര്‍ ക്രെംലിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments