Sunday, September 8, 2024

HomeWorld25 വിദ്യാര്‍ത്ഥികള്‍ക്ക് വിഷം കൊടുത്ത അധ്യാപികയെ വധിച്ചതായി ചൈന

25 വിദ്യാര്‍ത്ഥികള്‍ക്ക് വിഷം കൊടുത്ത അധ്യാപികയെ വധിച്ചതായി ചൈന

spot_img
spot_img

ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച നഴ്‌സറി അധ്യാപികയെ വധിച്ചതായി ചൈനയിലെ കോടതി അറിയിച്ചു.

ചൈനീസ് കിന്റര്‍ഗാര്‍ട്ടനിലെ അധ്യാപികയായ വാങ് യൂസ് (40) നെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. 2019 മാര്‍ച്ച്‌ 27നായിരുന്നു സംഭവം നടന്നത്.

സഹ പ്രവര്‍ത്തകനുമായുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വാങ് സോഡിയം നൈട്രേറ്റ് വാങ്ങി. പിറ്റേന്ന് രാവിലെ കിന്റര്‍ഗാര്‍ട്ടനില്‍വെച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് ഒന്നിലധികം അവയവങ്ങള്‍ തകരാറിലായി, പത്തുമാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഒരു കുട്ടി മരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു.

ഹെനാന്‍ പ്രവിശ്യയിലെ ജിയോസുവോ സിറ്റി ഇന്റര്‍ മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. രണ്ടുവര്‍ഷം മുമ്ബ് വാങ് ഭര്‍ത്താവിനും വിഷം നല്‍കിയിരുന്നു. നിസ്സാര പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബോധപൂര്‍വം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്ബത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് വധശിക്ഷയാക്കി മാറ്റുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments