Sunday, September 8, 2024

HomeWorldഓസ്ട്രേലിയന്‍ തീരത്ത് അജ്ഞാത ലോഹവസ്തു

ഓസ്ട്രേലിയന്‍ തീരത്ത് അജ്ഞാത ലോഹവസ്തു

spot_img
spot_img

കാൻബെറ : പടിഞ്ഞാറാൻ ഓസ്ട്രേലിയയിലെ ഗ്രീൻ ഹെഡ് തീരത്തടിഞ്ഞ അജ്ഞാത ലോഹനിര്‍മിത വസ്തുവിനെ ചൊല്ലി ഊഹാപോഹം. ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണ റോക്കറ്റില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്നാണ് പ്രചാരണം.

ചാന്ദ്രയാൻ വിക്ഷേപണസമയത്ത് റോക്കറ്റ് കടന്നുപോകുന്നത് ഓസ്ട്രേലിയയില്‍ ദൃശ്യമായത് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അതേസമയം, ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയോ, ഇന്ത്യൻ ബഹിരാകാശ ഏജൻസിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജൂറിയൻ ബേ ബീച്ചിന് സമീപമാണ് അജ്ഞാത വസ്തു കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള ലോഹനിര്‍മിത വസ്തുവിന് രണ്ട് മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വീതിയുമുണ്ട്. ഇതേ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും ഒരു വിദേശരാജ്യത്തിന്റെ ബഹിരാകാശ വാഹനത്തില്‍ നിന്ന് വേര്‍പെട്ട ഭാഗമാകാം ഇതെന്നും ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി ട്വീറ്റ് ചെയ്തു. ഇത് സ്ഥിരീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളുമായി ബന്ധപ്പെട്ടുവരികയാണന്നും ട്വീറ്റില്‍ പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments