33-കാരനായ ഇന്തോനേഷ്യൻ ബോഡി ബിൽഡർ ജസ്റ്റിൻ വിക്കി ബാലിയിൽ ഒരു ദാരുണമായ ജിം അപകടത്തെ തുടർന്ന് മരിച്ചു. ജൂലൈ 15 ന് ബാലിയിലെ ഒരു ജിമ്മിൽ 210 കിലോഗ്രാം ഭാരമുള്ള ബാര്ബെൽ ഉപയോഗിക്കുന്നതിനിടയിൽ കഴുത്ത് ഒടിഞ്ഞതാണ് സംഭവം.
തോളിൽ ബാർബെൽ വെച്ച് സ്ക്വാറ്റ് പ്രസ് ചെയ്യാൻ ശ്രമിച്ച അദ്ദേഹത്തിന് നിവർന്നു നിൽക്കാൻ കഴിഞ്ഞിരുന്നില്ല.
ദാരുണമായ അപകടത്തിൽ അദ്ദേഹത്തിന്റെ കഴുത്ത് ഒടിയുകയും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ബന്ധിപ്പിക്കുന്ന സുപ്രധാന ഞരമ്പുകളുടെ ഗുരുതരമായ പരിക്കിനും കാരണമായി.