Sunday, November 3, 2024

HomeWorldജൂൺ മുതൽ കാണാതായ ക്വിൻ ഗാംഗ്, അഭ്യൂഹങ്ങൾക്കിടയിൽ ചൈനയുടെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി

ജൂൺ മുതൽ കാണാതായ ക്വിൻ ഗാംഗ്, അഭ്യൂഹങ്ങൾക്കിടയിൽ ചൈനയുടെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി

spot_img
spot_img

ഒരു മാസമായി പൊതുജീവിതത്തിൽ നിന്ന് കാണാതായ ക്വിൻ ഗാങ്ങിന് പകരമായി പരിചയസമ്പന്നനായ നയതന്ത്രജ്ഞൻ വാങ് യി ചൈനയുടെ വിദേശകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ബെയ്ജിംഗ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ക്വിനിന്റെ തിരോധാനം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ ഗവൺമെന്റിൽ നിന്ന് നീക്കം ചെയ്യുമെന്ന് അനുമാനത്തിൽ ആയിരുന്നു ജനങ്ങൾ .

ജൂൺ 25-ന് റഷ്യൻ, ശ്രീലങ്ക, വിയറ്റ്നാമീസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതു ഇടപഴകൽ. ഈ മാസം ആദ്യം നടക്കുന്ന ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ജക്കാർത്തയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ക്വിൻ പങ്കെടുക്കേണ്ടതായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ പ്രതിനിധി പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഉള്ള തീരുമാനം ചൈന ആതിഥേയരായ ഇന്തോനേഷ്യയെ അറിയിച്ചിരുന്നു .

അടുത്തിടെ, കോടീശ്വരൻ ജാക്ക് മാ, ടെന്നീസ് താരം പെങ് ഷുവായ് എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ചൈന പോലുള്ള സ്വേച്ഛാധിപത്യ സജ്ജീകരണത്തിൽ വിയിജിപ് പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെ രാജ്യത്തെ പൊതുജീവിതത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൈനയുടെ പുതുതായി നിയമിതനായ വിദേശകാര്യ മന്ത്രി വാങ് യി നേരത്തെ 2013 മാർച്ച് മുതൽ 2022 ഡിസംബർ വരെ ഏകദേശം 10 വർഷത്തോളം ഇതേ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments