Sunday, September 8, 2024

HomeWorldജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

spot_img
spot_img

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയില്‍ ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

വിശിഷ്ടാതിഥികളെ ചെന്നൈയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, നഗരം സംസ്‌കാരത്താലും ചരിത്രത്താലും സമ്ബന്നമാണെന്ന് അഭിപ്രായപ്പെട്ടു. യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശമായ മാമല്ലപുരമെന്ന ‘തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട’ ഇടം സന്ദര്‍ശിക്കാനും അടുത്തറിയാനും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.

“ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തില്‍ തിരികെ നല്‍കിയില്ലെങ്കില്‍ സമുദ്രങ്ങള്‍ പോലും ചുരുങ്ങും” – രണ്ടായിരം വര്‍ഷം മുമ്ബുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളണെന്നു പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച്‌ ഇക്കാര്യം വിശദീകരിച്ചു: “നദികള്‍ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങള്‍ സ്വന്തം ഫലങ്ങള്‍ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങള്‍ അവയുടെ ജലത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നല്‍കുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണമെന്നതിലും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണ്. ഈ കടമ പലരും വളരെക്കാലമായി അവഗണിച്ചതിനാല്‍ ഇന്ന് അത് ‘കാലാവസ്ഥാ പ്രവര്‍ത്തന’ത്തിന്റെ രൂപം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പരമ്ബരാഗത വിജ്ഞാനത്തെ അടിസ്ഥാനമാക്കി, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന ‘അന്ത്യോദയ’യെ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, “യുഎൻ കാലാവസ്ഥാ കണ്‍വെൻഷൻ”, “പാരീസ് ഉടമ്ബടി” എന്നിവയ്ക്ക് കീഴിലുള്ള പ്രതിബദ്ധതകളില്‍ മെച്ചപ്പെട്ട നടപടി ആവശ്യമാണെന്നും വ്യക്തമാക്കി. കാലാവസ്ഥാസൗഹൃദ രീതിയില്‍ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാൻ ഗ്ലോബല്‍ സൗത്ത് മേഖലയെ സഹായിക്കുന്നതില്‍ ഇത് നിര്‍ണായകമാകും- അദ്ദേഹം പറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രകൃതി മാതാവിനോടുള്ള നമ്മുടെ കടമകള്‍ മറക്കരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗം ഫലപ്രദവും വിജയകരവുമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments