Thursday, March 13, 2025

HomeWorldകുടിയേറ്റത്തില്‍ കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസാ ഫീസ് ഇരട്ടിയിലധികമാക്കി

കുടിയേറ്റത്തില്‍ കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ: വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വിസാ ഫീസ് ഇരട്ടിയിലധികമാക്കി

spot_img
spot_img

മെല്‍ബണ്‍: കുടിയേറ്റത്തിനു കടിഞ്ഞാണിടാനുള്ള നീക്കവുമായി ഓസ്‌ട്രേലിയ. വിദേശത്തു നിന്നുള്ളവരുടെ കുടിയേറ്റം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടെന്നുള്ള സൂചനകളാണ് ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. ജൂലൈ ഒന്ന് മുതല്‍ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് 710 ഡോളറില്‍ നിന്ന് 1.600 ആയികുത്തനെ ഉയര്‍ത്തി. ഉയര്‍ത്തി.

നമ്മുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമഗ്രത പുനസ്ഥാപിക്കുന്നതിനോടൊപ്പം മികച്ച മൈഗ്രേഷന്‍ സംവിധാനം സൃഷ്ടിക്കാനാണ് ഈ മാറ്റങ്ങളെനന്് ് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസ കര്‍ശനമാക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് മുതല്‍ വിസ ലഭിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിരുന്നു.
ഈ മേഖലയില്‍ സര്‍ക്കാരിന്റെ നയപരമായ സമ്മര്‍ദ്ദം തുടരുന്നത് രാജ്യത്തിന്റെ ശക്തിയുടെ സ്ഥാനത്തെ അപകടത്തിലാക്കുമെന്ന് യൂണിവേഴ്സിറ്റീസ് ഓസ്‌ട്രേലിയ സിഇഒ ലൂക്ക് ഷിഹി പറഞ്ഞു. ഇത് തങ്ങളുടെ സമ്പദ് വ്യവസ്ഥയ്‌ക്കോ തങ്ങളുടെ സര്‍വ്വകലാശാലകള്‍ക്കോ നല്ലതല്ല ഇവരണ്ടും അന്തര്‍ദ്ദേശിയ വിദ്യാര്‍ത്ഥി ഫീസിനെ വളരെയധികം ആശ്രയിക്കുന്നുവെന്നും ഷീഹി പറഞ്ഞു.
മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 2023 സെപ്റ്റംബര്‍ 30 ന് മുമ്പ് വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം കുടിയേറ്റം 60 ശതമാനം വര്‍ധിച്ച് 548.800 പേരെ റെക്കോര്‍ഡ് നിരക്കിലെത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments