Monday, July 8, 2024

HomeWorldകെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി

കെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി

spot_img
spot_img

ന്യൂഡൽഹി: ബ്രിട്ടനിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ  ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ ട്വറ്ററിൽ കുറിച്ചു. ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് മോദി നന്ദിയും അറിയിച്ചു. ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു. സുനക്കിനും കുടുംബത്തിനും മോദി ആശംസകൾ നേർന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments