Monday, July 8, 2024

HomeWorldയൂറോപ്പിലെ തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച; മുന്നറിയിപ്പുമായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

യൂറോപ്പിലെ തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച; മുന്നറിയിപ്പുമായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

spot_img
spot_img

ജനീവ: യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍കര്‍ ടര്‍ക്. തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കനത്ത വെല്ലുവിളിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വളരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം യൂറോപ്യന്‍ പാര്‍ലമെന്റില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഒന്നാമതെത്തിയിരുന്നു. കൂടാതെ ഫ്രാന്‍സിലെ ഒന്നാം ഘട്ട വോട്ടെടുപ്പിലും വലതുപക്ഷത്തിനായിരുന്നു മേല്‍കൈ. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി അധികാരത്തിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വോള്‍കര്‍ ടര്‍കിന്റെ പ്രതികരണം.

‘‘യൂറോപ്പില്‍ വിദ്വേഷപ്രസംഗവും വിവേചനപരമായ ആഹ്വാനങ്ങളും വര്‍ധിച്ചുവരുന്നു. വിദ്വേഷ പ്രസംഗത്തോടും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളോടും യാതൊരു സഹിഷ്ണുതയും ഉണ്ടാകരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ വ്യക്തമായി പറയേണ്ടതാണ്,’’ വോള്‍കര്‍ ടര്‍ക് പറഞ്ഞു.

ഓസ്ട്രിയന്‍ വംശജന്‍ കൂടിയായ അദ്ദേഹം ലോകത്ത് നടക്കുന്ന മനുഷ്യാകാശ ലംഘനങ്ങള്‍ക്കെതിരെ മുമ്പും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 1930കളില്‍ ജൂത വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ഓസ്ട്രിയ. 1938ന് ശേഷം ജര്‍മനിയില്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയിലും ഓസ്ട്രിയ സജീവമായി പങ്കെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments