Monday, July 8, 2024

HomeWorldലേബര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സെനറ്റര്‍ ഫാത്തിമ പേമാന്‍, ഫലസ്തീന് പിന്തുണ

ലേബര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സെനറ്റര്‍ ഫാത്തിമ പേമാന്‍, ഫലസ്തീന് പിന്തുണ

spot_img
spot_img

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് സെനറ്റര്‍ ഫാത്തിമ പേമാന്‍. ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന് പിന്നാലെയാണ് രാജി. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവരെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് 29കാരിയായ ഫാത്തിമ പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തുനിന്ന് അഭയാര്‍ഥികളായി ഇവിടെയെത്തിയ തന്റെ കുടുംബത്തിന് നിരപരാധികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ ഇനി സ്വതന്ത്ര സെനറ്ററായി ഫാത്തിമ തുടരും. 1996ല്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് ഫാത്തിമയുടെ കുടുംബം. ഹിജാബ് ധരിക്കുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ നേതാവ് കൂടിയാണിവര്‍.

തന്റെ നേതൃത്വത്തിന് ഫാത്തിമ നന്ദി പറഞ്ഞതായും രാജിവെക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ചതായും പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അറിയിച്ചു. ഇസ്രായേലിന്റെ ഗസ്സ ആക്രമണം ആസ്ട്രേലിയയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടാക്കിയിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഔദ്യോഗികമായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രമെന്ന പ്രമേയത്തെ പിന്തുണച്ചിരുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments