Saturday, September 7, 2024

HomeWorldമഞ്ഞുരുകി, 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം പെറുവിലെ മഞ്ഞില്‍ നിന്ന് അതേപടി കണ്ടെത്തി

മഞ്ഞുരുകി, 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം പെറുവിലെ മഞ്ഞില്‍ നിന്ന് അതേപടി കണ്ടെത്തി

spot_img
spot_img

ലിമ: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പെറുവിലെ മഞ്ഞുവീഴ്ചയില്‍ കാണാതായ അമേരിക്കന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 27 ന് സഹോദരന്മാരായ റയാന്‍ കൂപ്പറും വെസ്ലി കൂപ്പറും ചേര്‍ന്നാണ് ഹുവാസ്‌കരന്‍ പര്‍വതത്തില്‍ നിന്ന് വില്യം സ്റ്റാംഫലിന്റെ(58) മൃതദേഹം കണ്ടെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് ഉരുകിയതിനെ തുടര്‍ന്നാണ് സ്റ്റാംഫലിന്റെ ശരീരം കണ്ടെത്താനായത്.

2002 ജൂണ്‍ 24-നാണ് സ്റ്റാംഫലിനെ കാണതായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 6,700 മീറ്ററിലധികം (22,000 അടി) ഉയരമുള്ള ഹുവാസ്‌കരന്‍ പര്‍വതത്തില്‍ കയറുന്നതിനിടെ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്റ്റാംഫലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സ്റ്റീവ് എര്‍സ്‌കൈനും മാത്യൂ റിച്ചാര്‍ഡ്‌സണ്ണും കൊല്ലപ്പെട്ടു. ഏറെ ശ്രമകരമായ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ശേഷം എര്‍സ്‌കൈനിന്റെ മൃതദേഹം മാത്രമാണ് അന്ന് കണ്ടെത്താനായത്. മലകയറുന്നതാണ് തന്റെ ഭര്‍ത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമെന്നും, പര്‍വതത്തിന്റെ മുകളില്‍ എത്തുമ്പോള്‍ താന്‍ ദൈവത്തോട് കൂടുതല്‍ അടുത്തിരിക്കുന്നു എന്ന് സ്റ്റാംഫല്‍ പറഞ്ഞതായും അദ്ദേഹത്തിന്റെ ഭാര്യ ജാനറ്റ് പറഞ്ഞു.

ആന്‍ഡീസിലെ കോര്‍ഡില്ലേര ബ്ലാങ്ക പര്‍വതനിരയില്‍ മഞ്ഞുരുകിയതോടെയാണ് സ്റ്റാംഫലിന്റെ ശരീരം കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. തണുപ്പായതിനാല്‍ സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും ഹാര്‍നെസും ബൂട്ടുകളും സംരക്ഷിക്കപ്പെട്ടിരുന്നു. ശരീരത്തോട് ചേര്‍ന്നു കിടന്നിരുന്ന ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങി മറ്റ് വസ്തുവകകളും കണ്ടെത്തി. ഇത് മൃതദേഹം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പൊലീസിന് സഹായകരമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments