2025 പിറക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിനില്ക്കുന്നു. വരാനിരിക്കുന്ന വര്‍ഷത്തെപ്പറ്റി 1996ല്‍ 85-ാം വയസ്സില്‍ വിട പറയുന്നതിന് മുമ്പ് അന്ധയായ ബള്‍ഗേറിയന്‍ പ്രവാചക ബാബ വംഗ നടത്തിയ ചില പ്രവചനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2025ല്‍ ലോകാവസാനത്തിന് തുടക്കം കുറിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത്.
5079ല്‍ ലോകം അവസാനിക്കുമെന്നും മനുഷ്യകുലം ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെടുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. 2025ല്‍ യൂറോപ്പിലെ ഒരു വലിയ സംഘര്‍ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയെ ഗണ്യമായി കുറയ്ക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു.
ബാബാ വംഗയുടെ പ്രധാന പ്രവചനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:
2025: യൂറോപ്പിലെ സംഘര്‍ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയില്‍ കുറവ് വരുത്തും.
2028: ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ മനുഷ്യരാശി ശുക്രനില്‍ എത്തും.
2033: ധ്രുവീയ മേഖലയിലെ മഞ്ഞുമലകള്‍ ഉരുകുന്നത് സമുദ്രനിരപ്പുയരാന്‍ കാരണമാകും.
2076: ആഗോളതലത്തില്‍ കമ്മ്യൂണിസം തിരിച്ചെത്തും.
2130: അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടാകും.
2170: ഭൂമിയില്‍ ഭൂരിഭാഗം പ്രദേശത്തും വരള്‍ച്ചയുണ്ടാകും.
3005: ചൊവ്വയില്‍ ഒരു യുദ്ധം ഉണ്ടാകും.
3797: ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.
5079: ലോകം അവസാനിക്കും.
2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം, ചെര്‍ണോബില്‍ ദുരന്തം, ഡയാനാ രാജകുമാരിയുടെ വേര്‍പാട് എന്നിവയെല്ലാം അവരുടെ ബാബാ വാംഗയുടെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. 2024നെക്കുറിച്ചും അവര്‍ ചില പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം തന്നെ ഇതിനോടകം ഫലിക്കുകയും ചെയ്തു.
ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ. നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ നവോത്ഥാന കാലത്തും അതിനുശേഷവും അദ്ദേഹത്തെ പ്രശസ്തനാക്കി.
പ്രകൃതി ദുരന്തങ്ങള്‍ക്കും അതിതീവ്രമായ കാലാവസ്ഥയ്ക്കും 2024 സാക്ഷ്യം വഹിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.
1996ല്‍ ബാബ വംഗ മരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് അതിന്റെ ശൈശവദശയിലായിരുന്നു. എന്നാല്‍, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് അവര്‍ പ്രവചിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.
ആഗോള സാമ്പത്തിക ശക്തിയുടെ ഘടന മാറുമെന്നും ലോകരാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളും കടബാധ്യതയും വര്‍ധിക്കുമെന്നും വംഗ പ്രവചിച്ചിട്ടുണ്ട്. ഇവയെല്ലാം 2024-ല്‍ വലിയൊരു സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.