Monday, December 23, 2024

HomeWorldനൈജീരിയയില്‍ സ്‌കൂള്‍ തകര്‍ന്ന് വീണ് 22 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ സ്‌കൂള്‍ തകര്‍ന്ന് വീണ് 22 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

spot_img
spot_img

പ്ലാറ്റു: നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റില്‍ ജോസ് നോര്‍ത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്‌കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകര്‍ന്നു വീണത്. 26 ഓളം വിദ്യാര്‍ത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയില്‍ എത്തിച്ചു. സ്‌കൂള്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം 70 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്‌കൂളിലെ 154 കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments