Saturday, September 7, 2024

HomeWorldഛായാഗ്രാഹക വെടിയേറ്റുമരിച്ച കേസ്: നടന്‍ അലക് ബാള്‍ഡ്വിന്‍ കുറ്റവിമുക്തന്‍

ഛായാഗ്രാഹക വെടിയേറ്റുമരിച്ച കേസ്: നടന്‍ അലക് ബാള്‍ഡ്വിന്‍ കുറ്റവിമുക്തന്‍

spot_img
spot_img

ന്യൂമെക്‌സിക്കോ: മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ നിന്ന് നടന്‍ അലെക് ബാള്‍ഡ്വിനെ കുറ്റവിമുക്തനാക്കി. ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫേ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ ജഡ്ജ് മേരി മാര്‍ലോവ് സ്ലോമറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് ബാള്‍ഡ്വിന്‍ പൊട്ടിക്കരഞ്ഞു. സിനിമാ ലൊക്കേഷനില്‍വെച്ച് നടന്റെ കയ്യിലെ തോക്ക് അബദ്ധത്തില്‍ പൊട്ടി ഛായാ?ഗ്രാഹക കൊല്ലപ്പെട്ട സംഭവത്തിലാണിപ്പോള്‍ വിധി വന്നിരിക്കുന്നത്.

2021-ല്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അലെക് ബാള്‍ഡ്വിനെ കുരുക്കിയ സംഭവമുണ്ടായത്. ജോയല്‍ സൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സീനെടുക്കുന്നതിനുമുന്‍പായി ടീം അം?ഗങ്ങള്‍ ചേര്‍ന്ന് റിഹേഴ്‌സല്‍ നടത്തുകയായിരുന്നു. ഇതിനിടെ നടന്റെ കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയും ഛായാ?ഗ്രാഹകയായ ഹാലിയാന ഹച്ചിന്‍സിന് വെടിയേല്‍ക്കുകയുമായിരുന്നു. ഹച്ചിന്‍സിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ സംവിധായകന്‍ ജോയലിനും പരിക്കുണ്ടായിരുന്നു.

തോക്ക് ലോഡ് ചെയ്തുവെച്ച ഹന്നാ ?ഗുട്ടേരാസ് കഴിഞ്ഞ 18 മാസമായി ജയിലിലാണ്. ഇയാള്‍ക്കെതിരെയും മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അടിസ്ഥാന തോക്ക് സുരക്ഷാ നിയമങ്ങള്‍ അവഗണിച്ചുവെന്നും സെറ്റില്‍ അശ്രദ്ധമായി പെരുമാറിയെന്നുമാണ് ബാള്‍ഡ്വിനിനെതിരെ പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ നടനെ കുറ്റപ്പെടുത്താനാവില്ലെന്നും തിരനിറച്ച തോക്കാണ് റിഹേഴ്‌സലിന് തന്നതെന്നും അദ്ദേഹത്തിനെങ്ങനെ അറിയാനാവുമെന്നുമാണ് അലെക്കിനായെത്തിയ അഭിഭാഷകന്‍ അലെക്‌സ് സ്‌പൈറോ വാദിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments