Saturday, September 7, 2024

HomeBusinessറോള്‍സ് റോയ്സ് മുന്‍ ഹെഡ് ഡിസൈനര്‍ ഇയാന്‍ കാമറൂണ്‍ കുത്തേറ്റ് മരിച്ചു, പ്രതിക്കായ് തിരച്ചില്‍

റോള്‍സ് റോയ്സ് മുന്‍ ഹെഡ് ഡിസൈനര്‍ ഇയാന്‍ കാമറൂണ്‍ കുത്തേറ്റ് മരിച്ചു, പ്രതിക്കായ് തിരച്ചില്‍

spot_img
spot_img

ബെര്‍ലിന്‍: റോള്‍സ് റോയ്സ് മുന്‍ ഹെഡ് ഡിസൈനറും വിന്റേജ് കാര്‍ വിദഗ്ധനുമായ ഇയാന്‍ കാമറൂണ്‍ (74) കൊല്ലപ്പെട്ടു. ജര്‍മനിയിലെ വീട്ടിലുണ്ടായ മോഷണശ്രമത്തിനിടെ ഇയാന്‍ കുത്തേറ്റ് മരിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ഇയാന്‍ കാമറൂണിന്റെ ഭാര്യ വെറീന ക്ലോസാണ് പൊലീസിനെ വിവരമറിയിച്ചത്. മൂന്നു ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്ടില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗാരേജിലേക്കുള്ള വൈദ്യുതി കേബിളുകള്‍ മുറിച്ചുമാറ്റിയതായ സിസിടിവി തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഗോസ്റ്റ്, ഫാന്റം, 3 സീരീസ് തുടങ്ങിയ പ്രശസ്തമായ റോള്‍സ്-റോയ്സ് വാഹനങ്ങളുടെ രൂപകല്‍പനയില്‍ ഇയാന്‍ കാമറൂണ്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1998-ല്‍ റോള്‍സ് റോയ്സിന്റെ ഓട്ടോമോട്ടീവ് ബിസിനസ്സ് ബിഎംഡബ്ല്യു ഏറ്റെടുത്തതിനുശേഷം റോള്‍സ് റോയ്സ് ഡിസൈന്‍ ടീമിനെ നയിച്ചത് ഇയാന്‍ കാമറൂണ്‍ ആയിരുന്നു. ഫാന്റം ഫാമിലിയുടെയും ഗോസ്റ്റ് മോഡലുകളുടെയും ഡിസൈന്‍ ടീമിനെയും അദ്ദേഹം നയിച്ചു.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഉയരം 180 നും 190 സെന്റിമീറ്ററിനും ഇടയിലാണെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഇളം നിറത്തിലുള്ള പാന്റ്‌സും കടും നീല നിറത്തിലുള്ള ഷര്‍ട്ടും മഞ്ഞ-പച്ച കയ്യുറകളും ചുവന്ന ബാക്ക്പാക്കും പ്രതി ധരിച്ചിരുന്നതായും പൊലീസ്. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments