Saturday, September 7, 2024

HomeWorldകുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

spot_img
spot_img

ബാങ്കോക്ക്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു. തായ്‌ലന്‍ഡിലാണ് ദാരുണമായ സംഭവം നടന്നത്. ദി തൈഗര്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൊലപാതകത്തിനു ശേഷം ഭാര്യ കുളിമുറിയില്‍ വഴുതി വീണതായി 53കാരനായ ഭര്‍ത്താവ് വാച്ചറിന്‍ പോലീസിനോട് കള്ളം പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.

വീടിന് പുറത്ത് വെച്ചാണ് മരത്തടി കൊണ്ട് ഭാര്യയുടെ തലയില്‍ അടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. മര്‍ദനത്തിനുശേഷം ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ് താവോയിലെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടി. മര്‍ദനത്തെ തുടര്‍ന്ന് ഭാര്യ മരിച്ച കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ല. ഭാര്യ പ്രതികരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാള്‍ അയല്‍ക്കാരോട് സഹായം തേടുകയും നുണ ആവര്‍ത്തിച്ചതായും പൊലീസ് പറഞ്ഞു.

ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. മരണത്തിന് കാരണമായത് തലയ്ക്കേറ്റ കനത്ത ആഘാതമാണെന്ന് പോലീസും മെഡിക്കല്‍ സംഘവും പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments