Saturday, September 7, 2024

HomeWorldഇറ്റാലിയന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകക്ക് 4.55 ലക്ഷം രൂപ പിഴ

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകക്ക് 4.55 ലക്ഷം രൂപ പിഴ

spot_img
spot_img

മിലാന്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകക്ക് 5000 യൂറോ (4.55 ലക്ഷം രൂപ) പിഴയിട്ട് കോടതി. ഗ്യൂലിയ കോര്‍ട്ടെസെ എന്ന മാധ്യമപ്രവര്‍ത്തകക്കെതിരെയാണ് കോടതി നടപടി.

2021 ഒക്ടോബറിലായിരുന്നു ഇവര്‍ എക്‌സില്‍ മെലോണിയെ പരിഹസിച്ച് പോസ്റ്റിട്ടത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നേതാവും അന്ന് പ്രതിപക്ഷ നേതാവുമായിരുന്ന മെലോനിയുടെ ചിത്രം ഫാഷിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസോളിനിയെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തി കോര്‍ട്ടെസെ പോസ്റ്റ് ചെയ്തിരുന്നു. ഇതിനോട് മെലോനി രൂക്ഷമായി പ്രതികരിച്ചപ്പോള്‍ ‘നിങ്ങളെന്നെ ഭയപ്പെടുത്തരുത്, ജോര്‍ജിയ മെലോണി. നിങ്ങള്‍ക്ക് 1.2 മീറ്റര്‍ (4 അടി) മാത്രമേ ഉയരമുള്ളൂ, എനിക്ക് നിങ്ങളെ കാണാന്‍ പോലും പറ്റുന്നില്ല’ എന്ന് മറുപടി നല്‍കിയതാണ് കോടതി കയറിയത്. ഇത് ബോഡി ഷേമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മെലോണി കോടതിയെ സമീപിച്ചത്.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് കടുപ്പമേറിയ കാലമാണെന്നായിരുന്നു വിധിയോടുള്ള കോര്‍ട്ടെസെയുടെ പ്രതികരണം. ‘വരാനിരിക്കുന്ന നല്ല നാളുകളെ നമുക്ക് പ്രതീക്ഷിക്കാം, നമ്മള്‍ വിട്ടുകൊടുക്കില്ല’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായല്ല മെലോനി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതി കയറുന്നത്. കുടിയേറ്റത്തിനെതിരായ മെലോനിയുടെ കടുത്ത നിലപാടിനെ 2021ലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ റോം കോടതി റോബര്‍ട്ടോ സാവിയാനോ എന്നയാള്‍ക്ക് 1,000 യൂറോയും കോടതി ചെലവും പിഴ ചുമത്തിയിരുന്നു. 2024ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 46ാം സ്ഥാനത്താണ് ഇറ്റലി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments