Thursday, November 21, 2024

HomeWorldബ്രസീലിയന്‍ തീരത്ത് കണ്ടെത്തിയ സ്രാവുകളില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം

ബ്രസീലിയന്‍ തീരത്ത് കണ്ടെത്തിയ സ്രാവുകളില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം

spot_img
spot_img

ബ്രസീലിലെ റിയോ ഡി ജനീറയ്ക്ക് സമീപമുള്ള കടല്‍തീര്‍ത്തു നിന്നുള്ള സ്രാവുകളില്‍ കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ബ്രസീലിയന്‍ ഷാര്‍പ്‌നോസ് സ്രാവുകളുടെ പേശികളിലും കരളിലുമാണ് കൂടിയ അളവില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. സമുദ്രജല ജീവികളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 13 സ്രാവുകളിലാണ് പരിശോധന നടത്തിയത്. അവയില്‍ മുഴുവനിലും കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. ഇതിന്റെ സാന്ദ്രത മറ്റ് സമുദ്രജല ജീവികളില്‍ മുമ്പ് കണ്ടെത്തിയതിനേക്കാള്‍ 100 മടങ്ങ് കൂടുതലാണ്.

പല സാധ്യതകളും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് അവര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. അനധികൃത മയക്കുമരുന്ന ഉത്പാദന ലാബുകളിലെ ഡ്രെയിനേജ് വഴിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസര്‍ജ്യങ്ങള്‍ അടങ്ങിയ സംസ്‌കരിക്കാത്ത മലിനജലത്തില്‍ നിന്നോ മയക്കുമരുന്ന് സമുദ്ര ആവാസവ്യവസ്ഥയില്‍ പ്രവേശിച്ചിരിക്കാമെന്ന് കരുതുന്നു. മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ നിന്ന് നഷ്ടപ്പെട്ടതോ കടലില്‍ തള്ളിയതോ ആയ കൊക്കെയ്‌നില്‍ നിന്ന് സ്രാവുകള്‍ അത് ഭക്ഷിച്ചിരിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.

‘‘സ്രാവുകള്‍ വലിയ തോതില്‍ കൊക്കെയ്ന്‍ അകത്താക്കിയെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊക്കെയ്ന്‍ തലച്ചോറിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. കൊക്കെയ്ൻ മറ്റു മൃഗങ്ങളില്‍ ഹൈപ്പര്‍ ആക്ടീവ്, ക്രമരഹിതമായ പെരുമാറ്റം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. മയക്കുമരുന്ന് സ്രാവുകളുടെ സ്വഭാവത്തെയും ആരോഗ്യത്തെയും എത്രത്തോളും ബാധിക്കുന്നത് സംബന്ധിച്ച് അനിശ്വിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇത് ഹാനികരമാണെന്നാണ് കരുതുന്നത്,’’ ഇക്കോടോക്‌സിക്കോളജിസ്റ്റായ ഡോ. എന്‍ റിക്കോ മെന്‍ഡെസ് സാഗിയോറോ പറഞ്ഞു.

പഠനവിധേയമാക്കിയ സ്രാവുകളുടെ 92 ശതമാനം പേശീ സാമ്പിളുകളിലും 23 ശതമാനം കരളിന്റെ സാംപിളുകളിലും കൊക്കെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തി. മയക്കുമരുന്ന് ഉള്ളിലെത്തിയ ശേഷം സ്രാവുകളുടെ സ്വഭാവത്തിലും ശരീരശാസ്ത്രത്തിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കൊക്കെയ്ന്‍ സ്രാവുകളെ കൂടുതല്‍ ആക്രമണോത്സുകമാക്കുന്നുമെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും, മയക്കുമരുന്നിന്റെ സാന്നിധ്യം അവരുടെ കാഴ്ചശക്തിയെ തകരാറിലാക്കുകയും വേട്ടയാടാനുള്ള കഴിവ് നശിപ്പിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments