സൗദി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ കലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ.
“അമേരിക്കയിലും സൗദിയിലും ആക്രമണങ്ങള്‍ നടത്തിയ ഭീകര നേതാക്കളില്‍ ഒരാളാണ് സവാഹിരി. സൗദി അറേബ്യയിലും അമേരിക്കയിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആളാണ് സവാഹിരി. സൗദി പൗരന്മാര്‍ക്ക് പുറമെ ആയിരക്കണക്കിന് നിരപരാധികളാണ് ഇത്തരം തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതിന്റെയെല്ലാം ആസൂത്രകന്‍ സവാഹിരിയായിരുന്നു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ എല്ലാ രാജ്യങ്ങളും കൂട്ടായ സഹകരണം നടത്തണമെന്നും’ സൗദി വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ആക്രമണത്തെ താലിബാന്‍ അപലപിച്ചിട്ടുണ്ട്. അമേരിക്ക നടത്തിയത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. 2020ല്‍ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും 2021 സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിവത്തില്‍ സവാഹിരിയുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പുറത്ത് വന്നിരുന്നു