കീവ് : യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം.
റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം യുദ്ധത്തിന് അടുത്ത് നില്‍ക്കുകയാണെന്നും ഒരു ആണവ കേന്ദ്രത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും യുഎന്‍ ആണവ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.
അധനിവേശത്തിനിടെ റഷ്യ കൈവശപ്പെടുത്തിയ കിഴക്കന്‍ യുക്രൈനിലെ സപ്പോരിജിയ ആണവ നിലയം നിലവില്‍ പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് റാഫേല്‍ ഗ്രോസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു