ലണ്ടന്‍: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 1.5 കോടിയിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. സാധാരണക്കാരുമായി സമ്ബര്‍ക്കം പുലര്‍ത്താനും ഉയര്‍ന്ന സ്ഥാനത്തായിരിക്കുമ്ബോള് പോലും ലളിതമായ ജീവിതം നയിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ഷെയ്ഖ് ഹംദാനും സമാനമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇത്തവണ ഒരു യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ആള്‍ക്കൂട്ടത്തില്‍ ആരും തിരിച്ചറിയാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാന്‍ പങ്കുവച്ചത്. ഭൂഗര്‍ഭ ട്രെയിന്‍ ഗതാഗത സംവിധാനമായ ലണ്ടന്‍ ട്യൂബില്‍ സുഹൃത്ത് ബദര്‍ അതീജിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഹംദാന്‍.
തിരക്ക് കാരണം ഇരുവരും നിന്നാണ് യാത്ര ചെയ്തത്