Sunday, September 8, 2024

HomeWorldഎല്‍ബ്രസ് പര്‍വതം കീഴടക്കി അര്‍ജുന്‍ പാണ്ഡ്യന്‍

എല്‍ബ്രസ് പര്‍വതം കീഴടക്കി അര്‍ജുന്‍ പാണ്ഡ്യന്‍

spot_img
spot_img

തൊടുപുഴ: യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് പര്‍വതം കീഴടക്കി മലയാളി ഐ.എ.എസ് ഓഫിസര്‍. ലാന്‍ഡ് റവന്യൂ ജോയന്‍റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്ന അര്‍ജുന്‍ പാണ്ഡ്യനാണ് കൊടുമുടി കീഴടക്കിയത്.

ഒരു വര്‍ഷത്തിനിടെ രണ്ട് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കാനും അര്‍ജുൻ പാണ്ഡ്യന് സാധിച്ചു.

തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന എല്‍ബ്രസ് പര്‍വതം സ്ഥിതി ചെയ്യുന്നത്. ജൂലൈ 23ന് ആരംഭിച്ച്‌ അഞ്ചുദിവസത്തെ പര്യവേക്ഷണത്തിന് ഒടുവില്‍ അര്‍ജുന്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം കൊടുമുടിക്ക് മുകളിലെത്തി. അര്‍ജുനുപുറമെ മൂന്ന് റഷ്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്.6

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments