കഴിഞ്ഞ മാസം സിഡ്‌നിയിൽ ബൈക്ക് എസ്‌യുവിയുമായി കൂട്ടിയിടിച്ച് മരിച്ച 22 കാരനായ യൂബർ ഈറ്റ്‌സ് റൈഡർ മുംബൈയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞു.
മാക്വാരി സർവകലാശാലയിൽ ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാൻ സ്‌കോളർഷിപ്പിനായി ഫെബ്രുവരിയിൽ സിഡ്‌നിയിൽ എത്തിയ അക്ഷയ് ദൗൽത്താനി ജൂലൈ 22 ന് റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ വച്ച് മരിച്ചു.
2017 മുതൽ ജോലിയിലിരിക്കെ കൊല്ലപ്പെടുന്ന 12-ാമത്തെ ഫുഡ് ഡെലിവറി റൈഡറാണ് അക്ഷയ് എന്ന് ലേബർ സെനറ്റർ ടോണി ഷെൽഡൺ ഈ ആഴ്ച ആദ്യം പാർലമെന്റിൽ പറഞ്ഞു.
മാതാപിതാക്കൾക് ഏക മകനായ അക്ഷയ് സ്വപ്നങ്ങൾ പിന്തുടരാനും കുടുംബത്തിന് ശോഭനമായ ഭാവി നൽകാനുമാണ് തുടർപഠനത്തിന് രാജ്യത്ത് വന്നത്.ഫീസ് അടയ്ക്കാൻ, അക്ഷയ് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്തു.