Thursday, December 19, 2024

HomeWorldസംസ്‌കാര ചടങ്ങിന്റെ വീഡിയോ അറംപറ്റി; പരിക്കേറ്റ മിസ് വെനിസ്വേല അന്തരിച്ചു

സംസ്‌കാര ചടങ്ങിന്റെ വീഡിയോ അറംപറ്റി; പരിക്കേറ്റ മിസ് വെനിസ്വേല അന്തരിച്ചു

spot_img
spot_img

കറാക്കസ്: രണ്ടുമാസം മുമ്പ് തന്റെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച മിസ് വെനിസ്വേല അന്തരിച്ചു

മിസ് വെനിസ്വേല മത്സരജേതാവ് അരിയാന വേര (26) കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 13നാണ് അരിയാന ഓടിച്ചിരുന്ന കാര്‍ ഓര്‍ലാന്‍ഡോയിലെ ലേക്ക് ലോനയില്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചത്. അരിയാന ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 10 ദിവസത്തിനു ശേഷമായിരുന്നു അന്ത്യം.

മോഡല്‍ കൂടിയായിരുന്നു അരിയാന. ഒക്ടോബറില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിന്‍ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് അരിയാന ആയിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലിചെയ്തിരുന്ന അരിയാന, ഫുള്‍ ഹൗസ് ക്ലീനിങ് സര്‍വീസ് സ്ഥാപനവും നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments