Sunday, September 8, 2024

HomeWorldപുടിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി; നവാല്‍നിയുടെ തടവ് ശിക്ഷ 19 വര്‍ഷം നീട്ടി കോടതി

പുടിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി; നവാല്‍നിയുടെ തടവ് ശിക്ഷ 19 വര്‍ഷം നീട്ടി കോടതി

spot_img
spot_img

ജയില്‍ശിക്ഷ അനുഭവിക്കുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സെയ് നവാല്‍നിയ്ക്ക് 19 വര്‍ഷം കൂടി അധിക തടവ്. റഷ്യന്‍ ഭരണകൂടത്തിനും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമെതിരായ പ്രവര്‍ത്തനങ്ങളും ഗൂഡാലോചനകളും ചൂണ്ടിക്കാട്ടി ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാവല്‍നിയെ ജയിലിലടച്ചിരിക്കുന്നത്.

ഇതിനു പുറമേ വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം, പരോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചുമത്തി 20 വര്‍ഷത്തേക്ക് തടവ് നീട്ടണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശിക്ഷ 19 വര്‍ഷത്തേക്ക് നീട്ടിയത്.
47 കാരനായ നവാല്‍നി പുടിനെതിരെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെ ക്രെംലിൻ ഉദ്യോഗസ്ഥരെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഈ കുറ്റത്തിന് നേരത്തെ 30 വര്‍ഷത്തേക്കാണ് നവാല്‍നിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനകം തന്നെ പതിനൊന്നര വര്‍ഷത്തെ തടവ് അദ്ദേഹം അനുഭവിച്ചുകഴിഞ്ഞു.

നവാല്‍നിയുടെ പ്രസ്ഥാനത്തെ പിന്തുണച്ചതിന് അദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മോചിപ്പിക്കപ്പെടുമെന്നോ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നോ ഉള്ള പ്രതീക്ഷയിലായിരുന്നു ഇതുവരെ നവാല്‍നി. റഷ്യൻ സര്‍ക്കാരിന്റെ നിലപാടിനെ ‘സ്റ്റാലിനിസ്റ്റ്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് അഭിഭാഷകര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ നവാല്‍നി പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments