Sunday, September 8, 2024

HomeWorld14,000 ഇന്ത്യൻ വിസ അപേക്ഷകള്‍ സ്വിറ്റ്സര്‍ലന്‍ഡ് നിരസിച്ചു

14,000 ഇന്ത്യൻ വിസ അപേക്ഷകള്‍ സ്വിറ്റ്സര്‍ലന്‍ഡ് നിരസിച്ചു

spot_img
spot_img

ബര്‍ലിൻ: 2022-ല്‍ ഇന്ത്യന്‍ പൗരന്മാര്‍ സമര്‍പ്പിച്ച വിസ അപേക്ഷകളില്‍ 13.2 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡ് നിരസിച്ചു.
ഷെങ്കന്‍ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം 13,984 ഇന്ത്യൻ അപേക്ഷകളാണ് കഴിഞ്ഞവര്‍ഷം തള്ളിയത്.

106,025 അപേക്ഷകളില്‍ 84 ശതമാനത്തിനും നല്ല പ്രതികരണം ലഭിച്ചുവെന്നത് കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യക്കാരുടെ ഇഷ്യു നിരക്ക് അത്ര കുറവല്ല. നിരസിക്കല്‍ പട്ടികയില്‍ ഇന്ത്യക്കാരുടെ നില 30-ാമതാണ്.

ഏറ്റവും കൂടുതല്‍ വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ട രാജ്യക്കാരില്‍ പാക്കിസ്ഥാൻ, ഘാന, കോംഗോ എന്നിവ ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍ പൗരന്മാര്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ 55.1 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡ് നിരസിച്ചു.

ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളില്‍ നിന്ന് യഥാക്രമം 46.5, 41.5 ശതമാനം നിരസിച്ചു. അള്‍ജീരിയില്‍ നിന്നുള്ള 39.9 ശതമാനവും അര്‍ജന്‍റീനയില്‍ നിന്നുള്ള 35 ശതമാനം അപേക്ഷകളും രാജ്യം നിരസിച്ചു.

നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, ക്യൂബ, സെനഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ പൗരന്മാര്‍ സമര്‍പ്പിച്ച ഒട്ടുമിക്ക വിസ അപേക്ഷകളും സ്വിറ്റ്സര്‍ലന്‍ഡ് നിരസിച്ചു.

അതേസമയം, ഇന്ത്യന്‍ ടൂര്‍ ഗ്രൂപ്പുകളുടെ ഷെങ്കന്‍ വിസ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ന്യൂഡല്‍ഹിയിലെ സ്വിസ് എംബസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments