മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ അഡിലൈഡില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ പ്‌ളാത്താനത്ത് ജോണ്‍ മാത്യുവിന്റെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി മെല്‍ബണ്‍- സിഡ്‌നി ഹൈവേയില്‍ ഗണ്‍ഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജെഫിന്‍ ഓടിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ജെഫിന്‍ മരിച്ചതായാണ് സൂചന.
പതിനഞ്ച് വര്‍ഷത്തോളമായി അഡിലൈഡില്‍ താമസമാക്കിയ ജോണിന്റെയും ആന്‍സിയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ജെഫിന്‍. ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. അഡലൈഡില്‍ വിദ്യാര്‍ഥിയായ ജിയോണ്‍ ആണ് സഹോദരന്‍.