Sunday, September 8, 2024

HomeWorldസെലെന്‍സ്കിയെ ആക്രമിക്കാന്‍ ഗൂഢാലോചന: സ്ത്രീ പിടിയില്‍

സെലെന്‍സ്കിയെ ആക്രമിക്കാന്‍ ഗൂഢാലോചന: സ്ത്രീ പിടിയില്‍

spot_img
spot_img

കീവ് : യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെൻസ്കിക്കെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സ്ത്രീ പിടിയിലായെന്ന് വെളിപ്പെടുത്തി യുക്രെയിൻ സെക്യൂരിറ്റി സര്‍വീസ്.

ജൂണില്‍ തെക്കൻ മൈക്കലൈവിലെ പ്രളയ ബാധിത മേഖലകളില്‍ സെലെൻസ്കി നടത്താനിരുന്ന സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഇവര്‍ റഷ്യൻ ഇന്റലിജൻസിന്റെ നിര്‍ദ്ദേശപ്രകാരം ശേഖരിച്ചതായാണ് ആരോപണം. ഇത് മുൻകൂട്ടി അറിഞ്ഞ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ പിടികൂടുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സെലെൻസ്കിയുടെ സന്ദര്‍ശനത്തിന് അധിക സുരക്ഷ നല്‍കിയിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു പ്രാദേശിക മിലിട്ടറി ഷോപ്പിലായിരുന്നു സ്ത്രീക്ക് ജോലി. നിലവില്‍ കസ്റ്റഡിയിലുള്ള ഈ സ്ത്രീയെ പറ്റി അന്വേഷണം പുരോഗമിക്കുകയാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments