ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയാല്‍ ലണ്ടനില്‍ 63 ലക്ഷം വരെ പിഴ. അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി, താമസം എന്നിവ നല്‍കുന്നവര്‍ക്കാണ് പിഴ തുകകള്‍ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ ലംഘനത്തിനും 60,000 പൗണ്ട് വരെ (ഏകദേശം 63 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താം. അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിച്ചാല്‍ ആദ്യ കുറ്റത്തിന് നിലവില്‍ 15,000 പൗണ്ടായിരുന്നു പിഴ. ഇപ്പോള്‍ അത് നിന്ന് 45,000 പൗണ്ടായാണ് വര്‍ധിപ്പിച്ചത്. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 60,000 പൗണ്ട് പിഴയായി നല്‍കും.
ഇത്തരത്തില്‍ എത്തുന്നവര്‍ക്ക് താമസം നല്‍കിയാല്‍ 10,000 പൗണ്ടാണ് പിഴ. ആവര്‍ത്തിച്ചാല്‍ 20,000 പൗണ്ട് നല്‍കണം. താമസിക്കുന്നവര്‍ക്കും പിഴ നല്‍കണം. ഒരു തവണ പിടിക്കപ്പെട്ടാല്‍ 5000 പൗണ്ടാണ് അടക്കേണ്ടത്. ആവര്‍ത്തിക്കപ്പെട്ടാല്‍ 10,000 പൗണ്ട് നല്‍കണം. എത്ര പേര്‍ യുകെയില്‍ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി 2020-ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച്, 5, 94,000 മുതല്‍ 7, 45,000 വരെ ആളുകള്‍ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നുണ്ട്.