പാരീസ്: വിനോദസഞ്ചാര കേന്ദ്രമായ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. മുൻകരുതല്‍ നടപടിയായി ഇഫല്‍ ടവറില്‍ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു.
ഈഫല്‍ ടവറിന്റെ മൂന്ന് നിലകള്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചുവെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി.
അതേസമയം, ബോംബ് നിര്‍വീര്യമാക്കല്‍ വിദഗ്ധരും പോലീസും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.