Sunday, September 8, 2024

HomeWorldസെനറ്റര്‍ അന്‍വാറുല്‍ ഹഖ് കാകര്‍ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രി

സെനറ്റര്‍ അന്‍വാറുല്‍ ഹഖ് കാകര്‍ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രി

spot_img
spot_img

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ സെനറ്റര്‍ അൻവാറുല്‍ ഹഖ് കാകര്‍ ഇടക്കാല പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മില്‍ ഇന്ന് നടന്ന അവസാന റൗണ്ട് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം.

കാകറുടെ നിയമനത്തിന് പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകാരം നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാകര്‍. 2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ്. പുതിയ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുന്നതുവരെ കാകര്‍ പ്രധാനമന്ത്രിയായി തുടരും. സര്‍ക്കാര്‍ പിരിച്ചുവിട്ടാല്‍ 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാകിസ്താൻ ഭരണഘടന നിഷ്കര്‍ഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments