Monday, December 23, 2024

HomeWorldഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകം മാസങ്ങള്‍ക്ക് മുമ്പേ മൊസാദ് ആസൂത്രണം ചെയ്തത്

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകം മാസങ്ങള്‍ക്ക് മുമ്പേ മൊസാദ് ആസൂത്രണം ചെയ്തത്

spot_img
spot_img

ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിനായി മാസങ്ങള്‍ക്ക് മുമ്പേ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് വന്‍ ആസൂത്രണങ്ങള്‍ നടത്തിയിരുന്നു. ഹനിയയുടെ താമസ സ്ഥലമായിരുന്ന വടക്കന്‍ ടെഹ്‌റാനിലെ ഗെസ്റ്റ് ഹൗസില്‍ മാസങ്ങള്‍ക്ക് മുമ്പേ അതി ശക്തമായ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നെന്ന വിവരം ‘ന്യൂയോര്‍ക്ക് ടൈംസ്’ പുറത്തുവിട്ടു.

ടെഹ്‌റാനില്‍ ഹനിയ എത്തുമ്പോള്‍ സ്ഥിരമായി താമസിച്ചിരുന്ന ഗെസ്റ്റ്ഹൗസിലെ മുറി ഏതെന്നു വ്യക്തമായി മനസിലാക്കി. മൊസാദിന്റെ ചാരന്‍മാര്‍ ബോംബ് സ്ഥാപിക്കുകയായിരുന്നു. ഹനിയയും സുരക്ഷാഭടനും മാത്രമുള്ള സമയം മനസ്സിലാക്കി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു സ്‌ഫോടനം നടത്തി.

ഇറാനിയന്‍ റവലൂഷനറി ഗാര്‍ഡ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മേഖലയിലെ ഗെസ്റ്റ്ഹൗസില്‍ നടന്ന സ്‌ഫോടനം ഇറാനു കനത്ത തിരിച്ചടിയായി. രഹസ്യയോഗങ്ങള്‍ നടക്കുന്ന, വിഐപി അതിഥികള്‍ പതിവായി തങ്ങുന്ന സ്ഥലമാണിത്. സുരക്ഷാസംവിധാനങ്ങളിലെ പാളിച്ചയും രഹസ്യാന്വേഷണ ഏജന്‍സികളുടെ കഴിവുകേടും വെളിപ്പെട്ടു. പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയോടും ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തോടും വിയോജിപ്പുള്ളവരെ മൊസാദ് ഉപയോഗപ്പെടുത്തിയെന്നാണു നിഗമനം.

ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹനിയ പ്രാദേശീക സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ്‌കൊല്ലപ്പെട്ടത്.

കൊല്ലപ്പെടുന്നതിന് മണിക്കുറുകള്‍ക്കു മുന്‍പ് ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments