Monday, December 23, 2024

HomeWorldഗസ്സയിലെ ജനങ്ങളെ 'തീര്‍ത്തുകളയാന്‍' ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ഉന്നത ജൂതമത നേതാവ്; പ്രതിഷേധം

ഗസ്സയിലെ ജനങ്ങളെ ‘തീര്‍ത്തുകളയാന്‍’ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ഉന്നത ജൂതമത നേതാവ്; പ്രതിഷേധം

spot_img
spot_img

പാരിസ്: ഗസ്സയിലെ ജനങ്ങളെ ‘തീര്‍ത്തുകളയാന്‍’ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ഉന്നത ജൂതമത നേതാവ്. ഫ്രാൻസിലെ ചീഫ് റബ്ബി ഹൈം കോര്‍സിയയാണ് ഫ്രഞ്ച് ടെലിവിഷന്‍ ചാനല്‍ ബി.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഹൈം കോര്‍സിയ പിന്തുണ അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ വംശഹത്യയെ പരസ്യമായി ന്യായീകരിച്ച ഇയാൾക്കെതിരെ ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ അടക്കം രംഗത്തുവന്നു.

ഇസ്രയേലിനെ പോലെ മറ്റൊരു രാജ്യവും ഇതുപോലൊരു പോരാട്ടം നടത്തിയിട്ടില്ലെന്നും, ഇസ്രായേൽ സൈന്യത്തിന്റെ പ്രവൃത്തികളിൽ ജൂതൻ എന്ന നിലയിൽ തനിക്ക് ലജ്ജയോ ഖേദമോ ഇല്ലെന്നും കോര്‍സിയ അഭിമുഖത്തില്‍ പറഞ്ഞു. ഗസ്സയില്‍ നടക്കുന്നത് യുദ്ധമല്ല, ഹമാസില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ ജനത നടത്തുന്ന പ്രതിരോധമാണെന്നും കോര്‍സിയ അഭിപ്രായപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേല്‍ പൗരന്മാർ കൊല്ലപ്പെട്ടപ്പോഴുണ്ടായ ദുഃഖം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ തോന്നുന്നില്ലേ എന്ന ചോദ്യത്തിന് “രണ്ടുപേര്‍ക്കും ഒരേ നിയമമല്ല” എന്നായിരുന്നു കോര്‍സിയയുടെ മറുപടി.

കോര്‍സിയയുടെ അഭിപ്രായങ്ങള്‍ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് ന്യായീകരണം ചമക്കുകയാണെന്നും ഇത് രാജ്യത്തെ നിയമപ്രകാരം കുറ്റകരമാണെന്നും ഫ്രഞ്ച് പാര്‍ലമെന്റ് ഡെപ്യൂട്ടിയും ‘മാനവ പാരിസ്ഥിതിക വിപ്ലവ പാർട്ടി’ നേതാവുമായ അയ്‌മെറിക് കരോണ്‍ പ്രതികരിച്ചു. ‘ഗസ്സയിലെ യുദ്ധക്കുറ്റങ്ങളെ പരസ്യമായി ന്യായീകരിച്ച് ഫ്രാൻസിലെ ചീഫ് റബ്ബി നടത്തിയ അഭിപ്രായ പ്രകടനം ക്രിമിനൽ ചട്ടത്തിലെ 40-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമാണ്. ഇക്കാര്യം പാരീസിലെ ചീഫ് പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’ കരോൺ ട്വീറ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments