Friday, March 14, 2025

HomeWorldആംട്രാക്ക് ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ആംട്രാക്ക് ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

spot_img
spot_img

പി.പി. ചെറിയാന്‍

ചെസ്റ്റര്‍ (മൊണ്ടാന) : പോര്‍ട്ട് ലാന്റിലേക്ക് യാത്ര തിരിച്ച 147 യാത്രക്കാരും 16 ക്രൂ മെംബേഴ്‌സുമുള്ള ആം ട്രാക്ക് ട്രെയിന്‍ മൊണ്ടാന ജോപ് ലിനില്‍ പാളംതറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു അപകടം.

സിയാറ്റിലിനും ഷിക്കാഗോക്കും ഇടയില്‍ ഒടുന്ന ആം ട്രാക്കില്‍ പത്തു ബോഗികളാണുളളതെന്ന് അറിയിപ്പില്‍ പറയുന്നു. പാളം തെറ്റി വശത്തേക്കു മറിഞ്ഞ ട്രെയിനില്‍ നിന്നും യാത്രക്കാര്‍ രക്ഷപെടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഏഴ് ബോഗികളാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കൃത്യമായ സംഖ്യ ഇതുവരെ ലഭമായിട്ടില്ലെങ്കിലും അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവ സ്ഥലത്തു യാത്രക്കാരുടെ ലഗേജുകള്‍ ചിതറിക്കിപ്പുണ്ട്.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റ് ബോര്‍ഡ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കേറ്റ യാത്രക്കാര്‍ക്ക് ശരിയായ ചികില്‍സ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പിക്കുമെന്ന് ആംട്രാക്ക് കമ്പനി അധികൃതര്‍ പറഞ്ഞു. അപകട സ്ഥലത്തു നല്ല സൂര്യപ്രകാശം ഉണ്ടായിരുന്നുവെന്നും കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും അധികൃതര്‍ പറയുന്നു..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments