യുഎസ് ഉപരോധം അവഗണിച്ച് തങ്ങളില്‍നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാന്‍. അമേരിക്ക പ്രഖ്യാപിച്ച ഉപരോധം വകവെക്കാതെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയ രീതി തങ്ങളോടും അവലംബിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമര്‍കന്ദില്‍ നടക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിച്ചേ ക്കും