Saturday, September 7, 2024

HomeWorldയുക്രെയ്ൻ പ്രതിരോധ മന്ത്രി രാജിവച്ചു

യുക്രെയ്ൻ പ്രതിരോധ മന്ത്രി രാജിവച്ചു

spot_img
spot_img

കീവ്: യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലക്സി റെസിൻകോവ് രാജിവച്ചു. യുക്രെയ്ൻ പാര്‍ലമെന്‍റ് സ്പീക്കര്‍ റസ്‌ലാൻ സ്റ്റെഫാൻചുക്കിന് രാജിക്കത്ത് നല്‍കിയതായി ഒലക്സി അറിയിച്ചു.അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് വൊളോദ്മിര്‍ സെലൻസ്കി ഞായറാഴ്ച ഒലക്സി റെസിൻകോവിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒലക്സി രാജിക്കത്ത് നല്‍കിയത്.

യുക്രെയ്ന്‍റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ കാലഘട്ടത്തില്‍ ജനത്തെ സേവിക്കാനും കഴിഞ്ഞ 22 മാസമായി സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കാനും സാധിച്ചത് ബഹുമതിയാനിന്ന ഓലക്സി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ലണ്ടനില്‍ യുക്രെയ്ൻ അംബാസിഡറായി ഉടനെ ഒലക്സിയെ നിയമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. വ്യവസായിയായിരുന്ന റസ്റ്റം ഉമറോവാണ് പുതിയ പ്രതിരോധ മന്ത്രി. ഞായറാഴ്ച രാത്രി വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച വിവരം സെലൻസ്കി അറിയിച്ചത്.

ഒലസ്കിയുടെ ഓഫീസ് അടുത്തിടെ അഴിമതി ആരോപണങ്ങളില്‍ ഉലഞ്ഞിരുന്നു. സൈനികര്‍ക്ക് മുട്ട ഉള്‍പ്പെടെയുള്ള ഭക്ഷണത്തിനുള്ള കരാറില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഒരു ഡെപ്യൂട്ടി മന്ത്രിയെയും സംഭരണ മേധാവിയെയും പിരിച്ചുവിട്ടിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments