Sunday, September 8, 2024

HomeWorldജി20 യോഗം അവസാനിച്ചു, ബ്രസീലിന് അധ്യക്ഷ പദവി കൈമാറി ഇന്ത്യ

ജി20 യോഗം അവസാനിച്ചു, ബ്രസീലിന് അധ്യക്ഷ പദവി കൈമാറി ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്നുവന്ന ജി20 ഉച്ചകോടി അവസാനിച്ചു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡാ സില്‍വയ്ക്ക് ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി കൈമാറി.

പ്രധാനമന്ത്രി തന്നെയാണ് ഡല്‍ഹിയിലെ ഉച്ചകോടി അവസാനിച്ചതായി പ്രഖ്യാപിച്ചത്.

അതേസമയം ഇന്ത്യക്ക് ജി20യുടെ ഉത്തരവാദിത്തം നവംബര്‍ വരെയുണ്ട്. ജി20യുടെ ഒരു വിര്‍ച്വല്‍ സെഷന്‍ നവംബറില്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ വിശകലമായി അതിനെ കാണാമെന്നും മോദി പ്രസിഡന്റ് പദവി ബ്രസീലിന് കൈമാറി കൊണ്ട് പറഞ്ഞു.

തുല്യതയില്ലായ്മയെ കുറിച്ചാണ് ബ്രസീലിയന്‍ പ്രസിഡന്റ് ലുല അധ്യക്ഷ പദവി സ്വീകരിച്ച്‌ കൊണ്ട് സംസാരിച്ചത്. ധനികരില്‍ മാത്രം പണം കേന്ദ്രീകരിക്കുന്ന ഒരു വ്യവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ പട്ടിണിയിലാണ്. ഇവിടെ സുസ്ഥിര വികസനം എപ്പോഴും ഭീഷണികള്‍ നേരിടുന്നു. ഇവയെല്ലാം നമുക്ക് നേരിടണമെങ്കില്‍ തുല്യതയില്ലായ്മയെ കുറിച്ച്‌ നമ്മള്‍ സംസാരിക്കണം. വരുമാനത്തിലെ തുല്യതയില്ലായ്മ, ആരോഗ്യ മേഖല, ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗനീതി, വംശനീതി എന്നിവയെല്ലാം നമ്മള്‍ ചര്‍ച്ചകളുടെ ഭാഗമാക്കണമെന്നും ലുല ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനും അടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. നേരത്തെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചിരുന്നു ലോകനേതാക്കള്‍. ജി20 പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ രാജ്ഘട്ടിലെത്തിയാണ് ഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാള്‍ അണിയിച്ചാണ് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചത്. സബര്‍മതി ആശ്രമത്തെ കുറിച്ചും, മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി നേതാക്കളോട് വിവരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments