റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന് ബുധനാഴ്ച ഊഷ്മളമായ സ്വീകരണം നൽകി, ഇരു നേതാക്കളും ഏകദേശം 40 സെക്കൻഡ് കൈ കുലുക്കി. റഷ്യയുടെ ആധുനിക ബഹിരാകാശ റോക്കറ്റ് വിക്ഷേപണ സൈറ്റായ വോസ്റ്റോക്നി കോസ്‌മോഡ്രോമിലേക്ക് കിം ജോങ് ഉന്നിനെ പുടിൻ സ്വാഗതം ചെയ്തു,
ഉത്തരകൊറിയയെ ഉപഗ്രഹങ്ങൾ നിർമിക്കാൻ റഷ്യ സഹായിക്കുമെന്ന് കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു. രണ്ട് നേതാക്കളും ആയുധ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് പുടിൻ പറഞ്ഞു. രണ്ട് വിവാദ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച പാശ്ചാത്യ രാജ്യങ്ങൾ ഉറ്റുനോക്കുന്നതാണ്.