Sunday, September 8, 2024

HomeWorldസുല്‍ത്താൻ അല്‍ നിയാദി നാളെ ജന്മനാട്ടിലെത്തും

സുല്‍ത്താൻ അല്‍ നിയാദി നാളെ ജന്മനാട്ടിലെത്തും

spot_img
spot_img

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരികെയെത്തിയ സുല്‍ത്താൻ അല്‍ നിയാദി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്.

നാളെയാണ് നിയാദി യുഎഇയില്‍ തിരികെയെത്തുന്നത്. ഇതിനോടനുബന്ധിച്ച്‌ നിയാദിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്ര നേതാക്കളുമായും നിയാദി നാളെ കൂടിക്കാഴ്ച നടത്തും.

വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ നിയാദി വിജയം കൈവരിച്ചതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്‌ളൈറ്റ് സര്‍ജൻ ഡോ. ഹനാൻ അല്‍ സുവൈദി പറഞ്ഞു. ഹൂസ്റ്റണില്‍ അല്‍ നിയാദിയുടെ ചികിത്സയ്‌ക്കുള്‍പ്പെടെ മേല്‍നോട്ടം വഹിക്കുന്നത് ഡോ. ഹനാനാണ്. പുനരധിവാസവും ചികിത്സയും പരീക്ഷണങ്ങളും തുടരുന്ന തിരക്കിലാണ് നിയാദിയും സംഘവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാളെ രാജ്യത്തേക്ക് തിരികെ എത്തുന്ന സുല്‍ത്താൻ ഒരാഴ്ചയോളം ഇവിടെയുണ്ടാകും. ഇതിന് ശേഷം പരീക്ഷണങ്ങള്‍ തുടരുന്നതിനായി ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments