ബെർലിൻ: യുക്രൈൻ വിഷയം യുദ്ധഭൂമിയിൽ പരിഹരിക്കാനാവില്ലെന്ന കാര്യം അടിവരയിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
സംഘർഷം പരിഹരിക്കാൻ റഷ്യയും യുക്രൈനും ചർച്ചയിലേർപ്പെടണമെന്നും അവർക്ക് ആവശ്യമെങ്കിൽ ഉപദേശം നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജർമൻ വിദേശകാര്യ ഓഫീസിൽ സ്ഥാനപതിമാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈൻ യുദ്ധം ഇരുകക്ഷികളും തമ്മിലുള്ള ചർച്ചയിലൂടെയേ പരിഹരിക്കാനാകൂ എന്ന് യുക്രൈനും റഷ്യയും സന്ദർശിച്ചവേളയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.