Sunday, November 10, 2024

HomeWorldബോറിസ് ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് യൂറോപ്പ്: കാറ്റില്‍ വന്‍ നാശനഷ്ടം

ബോറിസ് ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് യൂറോപ്പ്: കാറ്റില്‍ വന്‍ നാശനഷ്ടം

spot_img
spot_img

ഗ്ല്യൂക്കോളാസില്‍: വാര്‍സോ ബോറിസ് ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ പേമാരിയിലും വിറങ്ങലിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. മധ്യ, കിഴക്കന്‍ യൂറോപ്പ്. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കനത്ത നാശം വിതച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു .

പോളിഷ് പട്ടണമായ ഗ്ലൂക്കോളാസിയില്‍ വെള്ളപ്പൊക്കത്തിനിടെ പാലം തകര്‍ന്നു. പ്രാദേശിക അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പര്‍വത നഗരമായ സ്‌ട്രോണി സ്ലാസ്‌കിയില്‍ ഒരു വീട് ഒലിച്ചുപോയി. പോളണ്ടില്‍ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റൊമാനിയയില്‍ മാത്രം നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗം മരിക്കുകയും പോളണ്ടില്‍ ഒരാള്‍ മുങ്ങിമരിക്കുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെക്ക് റിപ്പബ്ലിക്കിലെ നോര്‍ത്ത് മൊറാവിയയിലെ നദിയിലേക്ക് കാര്‍ ഒഴുകി പോയി മുന്ന് പേരെ കാണാതായി.

ബോറിസ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇതിനകം തന്നെ മധ്യ കിഴക്കന്‍ യൂറോപ്പിലുടനീളം തീവ്രമായ മഴയാണ് പെയ്തിരിക്കുന്നത്. തിങ്കളാഴ്ച വരെ മേഖലയില്‍ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതുവരെ ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് ചെക്ക് റിപ്പബ്ലിക്കിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments